Hot Posts

6/recent/ticker-posts

യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ 'മോണ്‍സ്റ്റർ' ന് വിലക്ക്


മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന്‍ സംവിധാനം ചെയ്ത വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിച്ച ചിത്രമാണ്  
മോൺസ്റ്റർ. എന്നാൽ യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിന് വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. പുലിമുരുകന്‍റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്‍റെയും രചന.  


ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുമ്പോള്‍ മലയാള സിനിമാസ്വാദകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. എന്നാൽ ഗള്‍ഫ് രാജ്യങ്ങളിലെ സിനിമാ പ്രേമികൾക്ക് നിരാശ നൽകുന്ന റിപ്പോർട്ടാണ് സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്ത് വരുന്നത്. യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിന് വിലക്കേർപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.


എൽജിബിടിക്യു സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിന്‍റെ പേരിലാണ് വിലക്കെന്നാണ് വിവരം. ലോകവ്യാപകമായി 21ന് ചിത്രം റിലീസ് ചിത്രം ചെയ്യാനിരിക്കെയാണ് തിരിച്ചടി. അവശ്യമായ മാറ്റങ്ങൾ വരുത്തി ജിസിസി രാജ്യങ്ങളിൽ ചിത്രം റീ സെൻസറിങ്ങിന് നൽകാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.  


യുഎഇയിൽ ചിത്രം 21ന് തന്നെ റിലീസ് ചെയ്യുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. യു\എ സർട്ടിഫിക്കറ്റാണ് ഇവിടെ മോണ്‍സ്റ്ററിന് ലഭിച്ചിരിക്കുന്നത്.


സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും മോൺസ്റ്ററിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. 

Reactions