വൈസ് ചാൻസലർമാരോട് രാജി സമർപ്പിക്കണമെന്ന ഗവർണറുടെ അന്ത്യശാസനം ഭരണഘടന വിരുദ്ധമാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു.
ലോകത്തിന് തന്നെ മാതൃകയായ കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഗവർണർ എന്ന ഉന്നത ഭരണഘടനാ സ്ഥാപനത്തിന് നിരക്കാത്ത പ്രസ്താവനകളാണ് രാജ്ഭവനിൽ നിന്നുമുണ്ടാവുന്നത്.
കേരളത്തെയും കേരളത്തിൻ്റെ വിദ്യാഭ്യാസ നേട്ടങ്ങളെയും ആദരിക്കുന്ന എല്ലാ മലയാളികളും ഇത്തരം തച്ചുതകർക്കലുകളെ അപലപിക്കുക തന്നെ വേണം.






