സമ്മേളനത്തിൽ ഫാ. സ്കറിയ വേകത്താനം വയോജന ദിനാചരണം ഉദ്ഘാടനം ചെയ്യും. അനുജ ജോസഫ് വട്ടപ്പാറക്കൽ മുഖ്യപ്രഭാഷണം നടത്തും. സിസ്റ്റർ സൗമ്യാ ജോസ് വട്ടങ്കിയിൽ , ജിയാ കുറ്റക്കാവിൽ , ജസ്ന കല്ലാച്ചേരിൽ , എവ് ലിൻ കല്ലാനിക്കുന്നേൽ തുടങ്ങിയവർ പ്രസംഗിക്കും.
മാളിയേക്കൽ കുഞ്ഞേപ്പ് - അന്നക്കുട്ടി ദമ്പതികളെ സമ്മേളനത്തിൽ വച്ച് ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്യും .തുടർന്ന് സൺഡേ സ്കൂളിലെ ഗ്രീൻ ഹൗസിന്റെ വിവിധ കലാപരിപാടികൾ നടക്കും.ആര്യാ പീടികയ്ക്കൽ , ജോസ് തയ്യിൽ , ജോജോ പടിഞ്ഞാറയിൽ, അനു സണ്ണി വാഴയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.





