കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 9 ഞായറാഴ്ച കാവുംകണ്ടം പാരിഷ് ഹാളിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ അനുസ്മരണ സമ്മേളനം നടത്തും. ജോയൽ ആമിക്കാട്ട് മീറ്റിംഗിൽ അധ്യക്ഷത വഹിക്കും.
ആൻ മരിയ തേനംമാക്കൽ അനുസ്മരണ പ്രഭാഷണം നടത്തും. വികാരി ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തും. ആര്യ പീടികയ്ക്കൽ, ലിയോ വട്ടയ്ക്കാട്ട്, സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ തുടങ്ങിയവർ പ്രസംഗിക്കും.
തുടർന്ന് സൺഡേസ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും. ജീന താന്നിക്കൽ, ഡെന്നി കൂനാനിക്കൽ, ആൽഫി മുല്ലപ്പള്ളിൽ,ടോബിൻ വട്ടയ്ക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.





