കാവുംകണ്ടത്ത് മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണം


കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ ദേശീയ വയോജന ദിനാചരണത്തോടനുബന്ധിച്ച് പാരിഷ് ഹാളിൽ വയോജന ദിനാചരണം നടത്തി. അനുജ വട്ടപ്പാറക്കൽ അധ്യക്ഷത വഹിച്ചു.

ജോസ് തയ്യിൽ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ഫാ. സ്കറിയ വേകത്താനം വയോജനദിന സന്ദേശം നൽകി. ഇടവകയിലെ മാളിയേക്കൽ കുഞ്ഞേപ്പ്, അന്ന വയോജനങ്ങളെ സമ്മേളനത്തിൽ ആദരിച്ചു.


ഫാ. സ്കറിയ വേകത്താനം ഉപഹാരം നൽകി. കുഞ്ഞേപ്പ് മാളിയേക്കൽ മറുപടി പ്രസംഗം നടത്തി. ആര്യ പീടികയ്ക്കൽ, എവ്‌ലിൻ കല്ലാനിക്കുന്നേൽ, അസ്‌മി തെക്കേക്കര, അനാമിക വട്ടപ്പാറക്കൽ, ജിയാ കുറ്റക്കാവിൽ, ജെസ്‌ന കല്ലാച്ചേരിൽ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Reactions