Hot Posts

6/recent/ticker-posts

മിഷൻലീഗ് ഏകദിന സെമിനാർ കാവുംകണ്ടത്ത്



കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4 ചൊവ്വാഴ്ച രാവിലെ 9:30 ന് കാവുംകണ്ടം പാരിഷ് ഹാളിൽ ഏകദിന സെമിനാർ നടത്തും. യൂണിറ്റ് പ്രസിഡന്റ്‌ ജോയൽ ആമിക്കാട്ട് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. 


മിഷൻ ലീഗ് കടനാട് മേഖലാ പ്രസിഡന്റ് ജോബി വല്ലനാട്ട് സെമിനാർ ഉദ്ഘാടനം ചെയ്യും. വികാരി ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തും. 


'കുട്ടികളിലെ സർഗാത്മക കഴിവുകളെ വികസിപ്പിക്കാൻ' എന്ന വിഷയത്തെക്കുറിച്ച് ജോജി വട്ടപ്പലം ക്ലാസ് നയിക്കും. തുടർന്ന് ചർച്ച, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയും നടക്കും. 


ജെസ്‌ന കല്ലാച്ചേരിൽ, ജിയാ കൂറ്റക്കാവിൽ, സിസ്റ്റർ ക്രിസ്റ്റീൻ പാറേന്മാക്കാൻ, എവ് ലിൻ കല്ലാനിക്കുന്നേൽ, ജീന താന്നിക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Reactions