ലണ്ടന്‍: ആഴ്ചയിലെ ഏറ്റവും മോശം ദിവസമെന്ന റെക്കോര്‍ഡ് തിങ്കളാഴ്ചയ്ക്ക്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ആണ് തിങ്കളാഴ്ചയെ ആഴ്ചയിലെ ഏറ്റവും മോശം ദിവസമായി പ്രഖ്യാപിച്ചത്. ട്വിറ്ററിലായിരുന്നു പ്രഖ്യാപനം.
ഗിന്നസ് ബുക്കിന്റെ പ്രഖ്യാപനത്തിന് രസകരമായ കമന്റുകളുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. വാരാന്ത്യത്തിന് ശേഷം വരുന്ന ആദ്യ ദിവസമെന്ന നിലയില്‍ തിങ്കളാഴ്ചയെക്കുറിച്ച് പലരും കളിയായും കാര്യമായും പരാതിപ്പെടാറുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് ഗിന്നസ് ബുക്കിന്റെ പ്രഖ്യാപനമെന്നാണ് പലരുടെയും പ്രതികരണം.
തിങ്കളാഴ്ച ഏറ്റവും മോശം ദിവസമാണെന്ന തിരിച്ചറിവിലേക്കെത്താന്‍ നിങ്ങള്‍ ഒത്തിരി വൈകിയെന്ന് ആംഗ്രി ബേഡ് റെഡ് ട്വിറ്റര്‍ ഹാന്‍ഡില്‍ കമന്റ് ചെയ്തു.






