Hot Posts

6/recent/ticker-posts

പാലാ ന​ഗരസഭയിൽ ​ഗാന്ധിജയന്തി ദിനാചരണം


ഒക്ടോബർ 2 ​ഗാ​ന്ധിജയന്തി ആചരണത്തോ‌നുബന്ധിച്ച് പാലാ ന​ഗരസഭ വിവിധ പരിപാ‌ടികൾ സംഘ‌ടിപ്പിയ്ക്കുന്നു. ഗാന്ധി ജയന്തി ദിനമായ നാളെ (ഒക്ടോബർ 2) രാവിലെ  8.30 ന് ആർ.വി പാർക്കിൽ ശുചീകരണ പരിപാ‌ടികൾ ന‌ടത്തും. 


മുൻസിപ്പൽ കൗൺസിലേഴ്സും ജീവനക്കാരും ചേർന്നാണ് ശുചീകരണം നടത്തുന്നത്. 


കൂടാതെ ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് ന​ഗരസഭാ ലൈബ്രറിയിൽ ലഹരി മുക്ത കേരളം എന്ന വിഷയത്തിൽ കു‌ട്ടികൾക്കായി ക്ലാസും സംഘടിപ്പിയ്ക്കും.

ന​ഗരസഭാ ചെയർമാർ ആന്റോ പ‌ടിഞ്ഞാറേക്കര ഉദ്​ഘാടനം ചെയ്യും. വൈകുന്നേരം 4 മണിക്ക് ലൈബ്രറിയിൽ നിന്ന് സ്‌റ്റേഡിയത്തിലേയ്ക്ക് കുട്ടികളുടെ മാരത്തണും ​ദിനാചരണത്തിന്റെ ഭാ​ഗമായി ന‌ടക്കും.





Reactions