Hot Posts

6/recent/ticker-posts

കിളിമാനൂർ അ​ക്രമത്തിന് പിന്നിൽ മകൻ മരിച്ചതിലുള്ള പകയെന്ന് വിവരം


തിരുവനന്തപുരം: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി തീ കൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു. സംഭവത്തിന് പിന്നിൽ വർഷങ്ങളു‌‌ടെ പകയാണെന്നാണ് പുറത്തുവന്നിരിയ്ക്കുന്ന വിവരങ്ങൾ. മുടപുരം സ്വദേശി പ്രഭാകരപിള്ളയാണ് മരിച്ചത്.  ഭാര്യ വിമല ​ഗുരുതരാവസ്ഥയിലാണ്.


വീ‌‌ട്ടിൽ നിന്ന് നിലവിളി കേട്ട് അയല്‍വാസികള്‍ ഓടി എത്തുമ്ബോള്‍ തീ പിടിച്ചു നില്‍ക്കുന്ന ശശിയെയാണ് കാണുന്നത് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രഭാകര കുറുപ്പും ഭാര്യ വിമലയും തീ കത്തിയ നിലയില്‍ നിലത്ത് കിടക്കുന്നത് കണ്ടത്. തുടര്‍ന്നാണ് പൊലീസിനെ വിവരമറിയിച്ചത്.


ശശിധരന്റെ മകനെ ഗള്‍ഫില്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 20 വര്‍ഷമായി പ്രഭാകരക്കുറുപ്പുമായി ശത്രുതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗള്‍ഫിലെ ജോലി ശരിയാകാത്തതിനാല്‍ ശശിധരന്റെ മകന്‍ ആത്മഹത്യ ചെയ്തിരുന്നു. 

പ്രഭാകരപിള്ളയാണ് വർഷങ്ങൾക്കുമുൻപ് ശശിധരന്‍ നായരുടെ മകനെ ബഹ്‌റൈനില്‍ കൊണ്ടുപോയത് . സഹോദരന്‍ മരിച്ച വിഷമത്തില്‍ സഹോദരിയും പിന്നീട് ആത്മഹത്യ ചെയ്തു.


ഇതിനെതിരെ ശശിധരന്‍ നായര്‍ നല്‍കിയ കേസില്‍ പ്രഭാകര കുറുപ്പിനെ ഇന്നലെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ശശിധരന്‍ നായര്‍ പ്രഭാകരന്റെ വീട്ടില്‍ എത്തുകയും പെട്രോളൊഴിച്ച്‌ കത്തിക്കുകയും ചെയ്തത്.

വീടിന് സമീപത്ത് നിന്ന് ചോര പുരണ്ട നിലയില്‍ ചുറ്റിക കണ്ടെടുത്തിട്ടുണ്ട്. നിലവിളി ശബ്ദത്തിന് പിന്നാലെ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇവരെ ആക്രമിച്ച ശശിധരന്‍ നായര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ പരിക്കും ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. ഹോളോ ബ്രിക്‌സ് നിര്‍മാണ യൂണിറ്റ് നടത്തുകയാണ് പ്രഭാകരപിള്ള.

Reactions