Hot Posts

6/recent/ticker-posts

ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച; സ്ത്രീകളടക്കം ആറുപേർ പിടിയിൽ


പാലക്കാട്: വടക്കഞ്ചേരിയില്‍ ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ ആറുപേർ പിടിയിൽ. രണ്ടു സ്ത്രീകൾ ഉൾപ്പെടെ പിടിയിലായ എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. 


സെപ്റ്റംബർ 22നാണ് ചുവട്ടുപാടം സ്വദേശിയായ സാമിനെയും ഭാര്യയെയും സംഘം വീട്ടിൽ അതിക്രമിച്ചു കയറി കെട്ടിയിട്ട് കവർച്ച നടത്തിയത്. 25 പവനും പതിനായിരം രൂപയുമാണ് സംഘം കവർന്നത്.


ദേശീയപാതയ്ക്കു സമീപമാണ് ദമ്പതികളുടെ വീട്. കവർച്ചാ സംഘം വീടിനു മുന്നിൽ വാഹനം നിർത്തി നിരന്തരം ഹോൺ മുഴക്കിയതിനു പിന്നാലെ ദമ്പതികൾ വാതിൽ തുറന്ന് പുറത്തിറങ്ങി. ഈ സമയം നാലു പേർ അകത്തു കയറി ദമ്പതികളെ കെട്ടിയിട്ടശേഷം സ്വർണവും പണവും കവർന്നതായാണ് പൊലീസ് പറയുന്നത്. 


തമിഴ്നാട്ടിൽനിന്നെത്തിയ സംഘമാണ് കവർച്ചയ്ക്കു പിന്നിലെന്ന് പ്രാഥമിക വിവരത്തെ തുടർന്ന് ചിലരെ പൊലീസ് പിടികൂടി. ഇവർ കവർച്ച നടത്തിയ സംഘത്തിലെ ആളുകളുമായി ബന്ധപ്പെട്ടവരായിരുന്നു. ഇവർ നൽകിയ വിവരങ്ങൾവച്ചുള്ള അന്വേഷണമാണ് കവർച്ചാ സംഘത്തെ പിടികൂടാൻ സഹായിച്ചത്. 

Reactions