Hot Posts

6/recent/ticker-posts

കോ​ട്ട​യം ജില്ലയിൽ മഴയിൽ കുറവ്


ഇ​ട​വി​ട്ട്​ പെ​യ്​​തെ​ങ്കി​ലും കോ​ട്ട​യം ജി​ല്ല​യി​ൽ ഇത്തവണ ല​ഭി​ച്ച മ​ഴ​യി​ൽ 15 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വ്. ജൂ​ൺ ഒ​ന്ന്​ മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ​യു​ള്ള കാ​ല​വ​ർ​ഷ സീ​സ​ണി​ൽ ജി​ല്ല​യി​ൽ 1614.7 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്. 


ഇ​ത്​ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 15 ശ​ത​മാ​നം കു​റ​വാ​ണെ​ന്ന്​​ കാ​ലാ​വ​സ്ഥ വി​ഭാ​ഗം വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​വ​ര്‍ഷം ജ​നു​വ​രി-​ഫെ​ബ്രു​വ​രി കാ​ല​യ​ള​വി​ല്‍ മ​ഴ​യു​ടെ അ​ള​വി​ല്‍ 51 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, മാ​ര്‍ച്ച്‌-​മേ​യ്‌ കാ​ല​യ​ള​വി​ല്‍ 124 ശ​ത​മാ​നം അ​ധി​ക മ​ഴ ല​ഭി​ച്ചി​രു​ന്നു. 


ഇ​തോ​ടെ അ​തു​വ​രെ​യു​ണ്ടാ​യി​രു​ന്ന മ​ഴ​ക്കു​റ​വ്​ പ​രി​ഹ​രി​ച്ചെ​ങ്കി​ലും കാ​ല​വ​ര്‍ഷ മ​ഴ പ്ര​തീ​ക്ഷ​പോ​ലെ പെ​യ്തി​റ​ങ്ങി​യി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ശ​രാ​ശ​രി മ​ഴ​യാ​ണ്​ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. തു​ലാ​വ​ർ​ഷ​വും കാ​ര്യ​മാ​യി പെ​യ്തി​റ​ങ്ങി​യി​ല്ലെ​ങ്കി​ൽ വ​ര​ൾ​ച്ച​ക്ക്​ കാ​ര​ണ​മാ​കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ട്ടു​ന്നു. 

ക​ഴി​ഞ്ഞ വ​ര്‍ഷം സെ​പ്‌​റ്റം​ബ​റി​ല്‍ മ​ഴ കു​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്നാ​യി​രു​ന്നു​ ഒ​ക്‌​ടോ​ബ​റി​ല്‍ അ​തി​ശ​ക്ത മ​ഴ പെ​യ്‌​ത​തും കൂ​ട്ടി​ക്ക​ലി​ല്‍ ഉ​ള്‍പ്പെ​ടെ ക​ന​ത്ത നാ​ശം വി​ത​ച്ച​തും. ഈ ​മ​ഴ ഡി​സം​ബ​ര്‍ വ​രെ നീ​ളു​ക​യും ചെ​യ്‌​തു. ക​ഴി​ഞ്ഞ വ​ര്‍ഷം ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ഡി​സം​ബ​ര്‍ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ 127 ശ​ത​മാ​നം അ​ധി​ക മ​ഴ ല​ഭി​ച്ചി​രു​ന്നു. പ്ര​തീ​ക്ഷി​ച്ച​തി​നെ​ക്കാ​ള്‍ 16 ശ​ത​മാ​നം അ​ധി​ക​മാ​യി​രു​ന്നു ഇ​ത്. 



ഇ​ത്ത​വ​ണ​യും തു​ലാ​വ​ര്‍ഷ മ​ഴ ക​ന​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക മ​ല​യോ​ര നി​വാ​സി​ക​ള്‍ക്കു​ണ്ട്‌. കേ​ര​ള​ത്തി​ൽ ഇ​ത്ത​വ​ണ തു​ലാ​വ​ർ​ഷം (ഒ​ക്ടോ​ബ​ർ - ഡി​സം​ബ​ർ) സീ​സ​ണി​ൽ സാ​ധാ​ര​ണ​യി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പും അ​റി​യി​ച്ചി​ട്ടു​ണ്ട്. 

ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​വും കേ​ര​ള​ത്തി​ൽ മ​ഴ​ക്കു​റ​ഞ്ഞി​രു​ന്നു. 2020 ൽ ​ഒ​മ്പ​ത്​ ശ​ത​മാ​ന​വും 2021ൽ 16 ​ശ​ത​മാ​ന​വു​മാ​യി​രു​ന്നു കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ട​ത്.അ​തേ​സ​മ​യം, ജി​ല്ല​യി​ൽ പ​ക​ല്‍ താ​പ​നി​ല​യി​ലും വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. നേ​രി​യ മ​ഴ​യോ​ടെ കാ​ല​വ​ര്‍ഷം പി​ന്‍വാ​ങ്ങേ​ണ്ട ദി​ന​ങ്ങ​ളാ​ണു ക​ട​ന്നു​പോ​കു​ന്ന​ത്‌. എ​ന്നാ​ല്‍, പ​തി​വി​ല്‍നി​ന്നു വ്യ​ത്യ​സ്‌​ത​മാ​യി രാ​ത്രി​യി​ല്‍ ത​ണു​പ്പും പ​ക​ല്‍ ശ​ക്ത​മാ​യ ചൂ​ടും അ​നു​ഭ​വ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ 1.5 ഡി​ഗ്രി ചൂ​ട്​ കൂ​ടു​ത​ലാ​യി​രു​ന്നു.

Reactions