Hot Posts

6/recent/ticker-posts

ബിഷപ്പ് വയലിൽ ട്രോഫി: വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷന് കിരീടം


പാലാ: 42 മത് വയലിൽ ട്രോഫി ഇൻറർ കോളേജിയറ്റ് വോളിബോൾ മത്സരത്തിൽ വനിതാ വിഭാഗം ഫൈനലിൽ അസംപ്ഷൻ ചങ്ങനാശേരിയ്ക്ക് കിരീടം. ഫൈനലിൽ പാലാ അൽഫോൻസാ കോളേജിനെയാണ് അസംപ്ഷൻ കീഴടക്കിയത്.(25-21, 22-25, 25-9, 25-22)


നാല് സെറ്റ് നീണ്ട മത്സരത്തിൽ ആദ്യ സെറ്റ് അസംപ്ഷൻ നേടിയപ്പോൾ രണ്ടാം സെറ്റ് അൽഫോൻസാ നേടി.എന്നാൽ മൂന്നാം സെറ്റിൽ നിറം മങ്ങിയ അൽഫോൻസായെ നാലാം സെറ്റിലും പരാജയപ്പെടുത്തി കിരീടം ചൂടുകയായിരുന്നു.


ഡിജോ കാപ്പൻ സമ്മാനദാനം നിർവ്വഹിച്ചു.അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ റവ: ഡോ റജീന സന്നിഹിതയായിരുന്നു.



Reactions