Hot Posts

6/recent/ticker-posts

തൊഴിൽ നിഷേധം തെറ്റെന്ന് മമ്മൂട്ടി


അ‌വതാരകയെ അ‌പമാനിച്ച സംഭവത്തിൽ ശ്രീനാഥ് ഭാസിയെ നിർമാതാക്കളുടെ സംഘടന വിലക്കിയതിനെതിരേ മമ്മൂട്ടി. വിലക്ക് പാടില്ലെന്നും തൊഴിൽ നിഷേധം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.


പുതിയ ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് മമ്മൂട്ടി ഇങ്ങനെ പ്രതികരിച്ചത്. വിലക്കിനെ കുറിച്ചുള്ള ചോദ്യത്തിന് 'വിലക്ക് മാറ്റിയില്ലേ?' എന്നായി താരത്തിന്റെ മറുചോദ്യം. ഇല്ലെന്ന മറുപടി വന്നപ്പോൾ തൊഴിൽ നിഷേധം തെറ്റാണെന്നും വിലക്കിയിട്ടില്ലെന്നാണ് താൻ അ‌റിഞ്ഞിരുന്നത് എന്നുമായിരുന്നു പ്രതികരണം.


അ‌ഭിമുഖത്തിനിടെ ഓൺലൈൻ മാധ്യമപ്രവർത്തകയെ അ‌സഭ്യം പറഞ്ഞതിന്റെ പേരിലാണ് ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസേഴ്സ് അ‌സോസിയേഷൻ ആറു മാസത്തേക്ക് വിലക്കിയത്.


സംഭവത്തിൽ അ‌വതാരക പ്രൊഡ്യൂസേഴ്സ് അ‌സോസിയേഷനും പോലീസിലും പരാതി നൽകിയിരുന്നു. സംഭവത്തിൽ ഭാസിയെ പോലീസ് അ‌റസ്റ്റുചെയ്ത് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് അ‌വതാരക പോലീസിൽ നൽകിയ പരാതി പിൻവലിച്ചിരുന്നു.

Reactions