Hot Posts

6/recent/ticker-posts

പാലാ സെന്റ് തോമസ് കോളേജിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സൈക്കിൾ റാലി


പാലാ സെന്റ് തോമസ് കോളേജിലെ എൻസിസി നാവിക വിഭാഗത്തിന്റെയും, കോളേജിലെ ആന്റി നാർക്കോട്ടിക്ക് സെല്ലിന്റയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരിക്കെതിരായി ബോധവൽക്കരണവും, സൈക്കിൾ റാലിയും സംഘടിപ്പിച്ചു. 


കോളേജ് അങ്കണത്തിൽ സംഘടിപ്പിച്ച യോഗത്തിൽ നാവിക വിഭാഗം എഎൻഒ ഡോ. അനീഷ് സിറിയക്കിന്റെ അധ്യക്ഷതയിൽ പാലാ എസ്ഐ 
ഷാജി സെബാസ്റ്റ്യൻ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. 




ലഹരി ആധുനിക സമൂഹത്തിൽ സൃഷ്ടിക്കുന്ന വിപത്തുകളെപ്പറ്റി സംസാരിച്ച അദ്ദേഹത്തിന്റെ വാക്കുകൾ കേഡറ്റുകൾക്ക് പ്രചോദനമായി. കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. ഡേവിസ് സേവ്യർ ലഹരിക്കെതിരായ ബോധവൽക്കരണം കേഡറ്റുകൾക്കും വിദ്യാർഥികൾക്കും നൽകി.


ആന്റി നാർക്കോട്ടിക്ക് സെൽ കൺവീനർ ഡോ. സോജൻ പുല്ലാട്ട്, നേവൽ വിംങ് കേഡറ്റ് ക്യാപ്റ്റൻ ശ്രീജിത്ത് വി, പെറ്റി ഓഫീസർ കേഡറ്റ് അഭിജിത്ത്, കേഡറ്റുമാരായ ജോ ജോസഫ്,അഭിഷേക് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ലഹരിക്കെതിരായ എൻസിസി  നേവൽ വിങ്ങിന്റെ പ്രവർത്തനങ്ങൾക്ക് കോളേജിലെ വിദ്യാർത്ഥികൾക്കിടയിൽ നിന്ന് വലിയ സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചത്.


Reactions