Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട മുനിസിപ്പൽ ഓഫീസിൽ അതിക്രമം; മൂന്നുപേർ അറസ്റ്റിൽ


ഈരാറ്റുപേട്ട മുനിസിപ്പൽ ഓഫീസിൽ കയറി അതിക്രമം നടത്തിയ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 


നടയ്ക്കൽ ഈലക്കയം ഭാഗത്ത് മറ്റക്കൊമ്പനാല്‍ വീട്ടിൽ അബ്ദുൽ കരീം, മകൻ നജീബ് പി.എ (56), ഇയാളുടെ മകൻ അൻസാർ നജീബ് (31), അരുവിത്തുറ ആനിപ്പടി ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ മുഹമ്മദ് മകൻ സക്കീർ കെ.എം (47) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.


ഇവർ കഴിഞ്ഞദിവസം രാവിലെ 11 മണിയോടുകൂടി ഈരാറ്റുപേട്ട മുനിസിപ്പൽ ഓഫീസിൽ അതിക്രമിച്ചു കയറി സീനിയർ ക്ലർക്കിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും, ഓഫീസിൽ ചെളി ചവിട്ടി തേയ്ക്കുകയും, ചെളിവെള്ളം ബക്കറ്റിൽ കോരി ഒഴിക്കുകയും ചെയ്തിരുന്നു.


പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളിൽ ഒരാളായ നജീബിന് ഈരാറ്റുപേട്ട സ്റ്റേഷനിൽ രണ്ട് കേസുകളും, അൻസാറിന് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ ഒരു കേസും നിലവിലുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Reactions