Hot Posts

6/recent/ticker-posts

നാദവിസ്മയമായി അമ്പലപ്പുറത്ത് കാവിലെ സംഗീത സദസ്സ്


സംഗീതവിസ്മയം തീർത്ത നാദമഴയിൽ പാലാ അമ്പലപ്പുറത്ത് കാവ് ഭക്തിസാന്ദ്രമായി. 31-ാമത് നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ച് സുപ്രസിദ്ധ സംഗീജ്ഞൻ തീക്കോയി രാധാകൃഷ്ണന്റെ സംഗീത സദസ്സ് നടന്നു. 


തൃശ്ശൂർ ഓൾ ഇന്ത്യാ റേഡിയോയിലെ നീലൂർ ജയപ്രകാശിന്റെ വയലിനും അഭിജിത്ത് തിരുവല്ലയുടെ മൃദംഗവും അമൽജിത്ത് പുറമറ്റത്തിന്റെ ഗഞ്ചിറയും വൈക്കം ശിവ ശങ്കറിന്റെ ഘടവും പക്കമേളമേകി. വിസ്തരിച്ചുള്ള രാഗവിസ്താരവും അതിഗംഭീരമായ തനിയാവർത്തനവും 
ആസ്വാദകർക്ക് പുത്തനനുഭവമായി. 


സംഗീതോത്സവത്തിന്റെ ഏഴാം ദിനമായ ഞായറാഴ്ച പൂജവയ്ക്കാനുള്ള വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം ആനന്ദ ആരുഢ നൃത്തവിദ്യാലയത്തിലെ ആര്യ നാരായണനും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ നടക്കും.




Reactions