തിരുവനന്തപുരം: വിദ്യാലയങ്ങളിലെ വിനോദയാത്രകള്‍ സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പുതുക്കിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി.
രാത്രി 10 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള സമയത്ത് യാത്ര പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രധാന നിര്‍ദ്ദേശം. സര്‍ക്കാര്‍ അംഗീകരിച്ച ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേന മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളു.
യാത്ര പുറപ്പെടുന്നതിന് മുൻപ് സ്കൂള്‍ അധികൃതര്‍ വിവരങ്ങള്‍ പൊലീസിനെയും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിക്കണം. ഒരു അധ്യാപകന്‍ കണ്‍വീനറായ കമ്മിറ്റി വിനോദയാത്രക്കുണ്ടാകണം.






