തീക്കോയി ഗ്രാമപഞ്ചായത്തിൽ അനുവദിച്ച രണ്ടാമത്തെ അക്ഷയ സെന്റർ വെള്ളികുളം ഒറ്റയീട്ടിയിൽ മൈലാടൂർ ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും എല്ലാവിധ ഓൺലൈൻ സേവനങ്ങളും അക്ഷയ സെന്ററിൽ ലഭിക്കുന്നതാണ്.
വെള്ളികുളം സെന്റ് ആന്റണീസ് പള്ളി വികാരി ഫാദർ മൈക്കിൾ വടക്കേക്കര, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ കുട്ടപ്പൻ, അക്ഷയ ജില്ലാ കോർഡിനേറ്റർ റീന ഡേരിയസ്, തലനാട് ഗ്രാമപഞ്ചായത്ത് മെമ്പർ രാഗിണി ശിവരാമൻ, ബ്ലോക്ക് കോഡിനേറ്റർ മായാദേവി ഇ.ആർ, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ചാക്കോ വർഗീസ്, സാബു കെ ജോസ്, അക്ഷയ സംരംഭക സീന പ്രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.






