Hot Posts

6/recent/ticker-posts

പാലാ ന​ഗരസഭയിൽ ഇന്ത്യൻ ഭരണഘടനാദിനം ആചരിച്ചു


പാലാ ന​ഗരസഭയിൽ നവംബർ 26 ഇന്ത്യൻ ഭരണഘടനാദിനം ആചരിച്ചു. ന​ഗരസഭാ കൗൺസിൽ ഹാളിൽ ന‌ടന്ന പരിപാടിയിൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർമാൻമാർ , കൗൺസിലേഴ്സ് മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.


1949 ൽ ഇന്ത്യൻ ഭരണഘടനയ്ക്ക് ഭരണഘടനാ നിർമാണസഭയുടെ അംഗീകാരം ലഭിച്ചത് നവംബർ 26 നാണ്. 2015 ഒക്ടോബർ 11ന് ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ ഡോ. ബി ആർ അംബേദ്‌കറിന്റെ സ്മരണയ്ക്ക് 'സ്റ്റാച്യൂ ഓഫ് ഇക്വാലിറ്റി'യുടെ ശിലാസ്ഥാപനം നിർവഹിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചത്. 



2015 അംബേദ്കറുടെ 125-ാം ജന്മവാർഷികം കൂടിയായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് സർക്കാർ ഈ ആശയം മുന്നോട്ടു വെച്ചത്.


2015 നവംബർ 19 ന് ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ത്യൻ സർക്കാർ നടത്തി.ജനങ്ങളെ ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും അംബേദ്കറുടെ ആശയങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. 


Reactions