Hot Posts

6/recent/ticker-posts

ജോയി കല്ലുപുരയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി


കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുരയുടെ നിര്യാണത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസ് അനുശോചനം രേഖപെടുത്തി. 


കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റിയംഗവും, കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റുമായ ജോയി കല്ലുപുരയുടെ നിര്യാണത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് മെമ്പറും, കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റും മായ സന്തോഷ് കുഴിവേലിൽ അനുശോചനം രേഖപെടുത്തി.


സാധാരണ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച മികച്ച ജനപ്രതിനിധിയേയും, സഹകാരിയെ മാണ് നാടിന് നഷ്ടമായത്. ജോയി കല്ലുപുരയുടെ കുടുംബത്തിന്റെ ദു:ഖത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസ് പങ്ക് ചേരുന്നതായും സന്തോഷ് കുഴിവേലി അനുശോചന സന്ദേശത്തിൽ പറഞ്ഞു.



Reactions