വിപുലമായ പരിപാടികളോടെ പാലാ നഗരസഭ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ നടത്തും. നവംബർ 22 നു സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. 75 ന്റെ നിറവിൽ നിൽക്കുന്ന പാലാ നഗരസഭയുടെ പ്ലാറ്റിനം ജൂബിലീ ആഘോഷങ്ങളുടെ ഭാഗമായി വർണാഭമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
സെമിനാറുകൾ, ചിത്രപ്രദർശനം,കലാ കായിക മത്സരങ്ങൾ, പ്രമുഖ വ്യക്തികളെ ആദരിക്കൽ, ടാബ്ലോ തുടങ്ങി വർണശബളമായ നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിടിക്കുന്നത്. 22 നു ഉച്ചകഴിഞ്ഞു 2 ന് സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ടിൽ നിന്നും റാലി ആരംഭിക്കും. റാലിയിൽ പ്രദേശത്തെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, വിവിധ സംഘടന അംഗങ്ങൾ, രാഷ്ട്രീയ സമുദായിക സാംസ്‌കാരിക അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
വൈകിട്ട് 4 നു ടൗൺ ഹാളിൽ സാംസ്‌കാരിക സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ, ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, നഗരസഭ അധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറേക്കര തോമസ് ചാഴികാടൻ എം പി, തുടങ്ങിയ പ്രമുഖ വ്യക്തികൾ പങ്കെടുത്തു സംസാരിക്കും. വൈകിട്ട് 6 മുതൽ ആർ വി പാർക്കിൽ ഡി ജെ നൈറ്റ് അരങ്ങേറും.







