ഡിസംബർ 19 മുതൽ 23 വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിലാണ് ബൈബിൾ കൺവെൻഷൻ നടക്കുന്നത്. കൺവെൻഷനായുള്ള പന്തൽ കാൽ നാട്ടുകർമം രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.
മാർ ജോസഫ് പള്ളിക്കാപറമ്പിൽ, പ്രോട്ടോസിഞ്ചല്ലുസ് ജോസഫ് തടത്തിൽ, വികാരി ജനറാൾമാരായ മോൻസിഞ്ഞോർ ജോസഫ് മലേപറമ്പിൽ, മോൻസിഞ്ഞോർ ജോസഫ് കണിയോടിക്കൽ,പാലാ കത്തീഡ്രൽ വികാരി ഫാദർ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, ളാലം പഴയ പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ, അരുണാപുരം പള്ളി വികാരി ഫാദർ മാത്യു പുല്ലുകാലയിൽ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഫാദർ ജെയിംസ് മംഗലത്ത്, ബർസാർ ഫാദർ മാത്യു ആലപ്പാട്ടുമേടയിൽ, ശാലോം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ പഴയപ്പറമ്പിൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജനറൽ കോർഡിനേറ്റർ മോൻസിഞ്ഞോർ സെബാസ്റ്റ്യൻ വേങ്ങത്താനത്, ഇവഞ്ചലൈസേഷൻ ഡയറക്ടർ ഫാദർ ജേക്കബ് വെള്ളമരുതുങ്കൽ, ഫാദർ കുര്യൻ മറ്റം, കരിസ്മാറ്റിക് ടീം അംഗങ്ങൾ എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.






