ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ഈരാറ്റുപേട്ട കൊച്ചേപറമ്പിൽ സിജു താഹ (49)യെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ തിങ്കളാഴ്ച വൈകിട്ട് ബസിൽ യാത്രചെയ്യുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഈരാറ്റുപേട്ട - തീക്കോയി റൂട്ടിൽ ആയിരുന്നു സംഭവം.
എസ്.എച്ച്.ഒ. ബാബു സെബാസ്റ്റ്യൻ, എസ്.ഐ.മാരായ വി.വി. വിഷ്ണു, സുജിലേഷ്, എ.എസ്.ഐ. ഇക്ബാൽ, സി.പി.ഒ.മാരായ ജിനു കെ.ആർ, ജോബി ജോസഫ്, കെ.സി. അനീഷ്, സോനു യശോധരൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.






