പാലാ: സംസ്ഥാനപാതയുടെ ഓട നികത്തി സ്വകാര്യ വ്യക്തി പുരയിടത്തിൽനിന്ന് മണ്ണെടുക്കുന്നു. ഓട അടഞ്ഞുകിടക്കുന്നതിനാൽ മഴപെയ്യുമ്പോൾ വെള്ളം റോഡിലേക്ക് നിരന്നൊഴുകുകയാണ്.
പാലാ-തൊടുപുഴ റോഡിൽ അന്തീനാടിനും പ്രവിത്താനത്തിനും ഇടയിലാണ് സംഭവം. ഓട മണ്ണിട്ടുയർത്തിയശേഷം പുരയിടത്തിലേക്ക് ലോറികയറ്റിയാണ് മണ്ണെടുക്കുന്നത്.






