വിശുദ്ധ കുർബാനയ്ക്കുശേഷം 11 മണിക്ക് ഛായാചിത്ര പ്രയാണത്തിന് പള്ളിയിൽ സ്വീകരണം നൽകി.വികാരി റവ.ഫാ.സക്കറിയാസ് ആട്ടപ്പാട്ട് ആമുഖ സന്ദേശം നൽകി.
പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം രൂപത പ്രസിഡൻറ് ജോബിൻ തട്ടാംപറമ്പിൽ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡണ്ട് ഷാജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ചു.സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി പനച്ചിക്കൽ സ്വാഗതം ആശംസിച്ചു.
സമ്മേളനത്തിനുശേഷം നൂറുകണക്കിന് കുഞ്ഞു മിഷനറിമാർ പങ്കെടുത്ത പ്രേഷിത റാലി ചെമ്മലമറ്റത്തെ ചെമ്മഞ്ഞയണിയിച്ചു. ആവേശത്തോടെ മുദ്രാവാക്യങ്ങൾ വിളിച്ചു നീങ്ങിയ റാലിക്ക് ശാഖ ഡയറക്ടർ ഫാ. ജോസഫ് കുറുപ്പശ്ശേരിൽ, സംസ്ഥാന കമ്മിറ്റി അംഗം ജോബി അലക്സ് ആലക്കപറമ്പിൽ രൂപത, മേഖല-ശാഖാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
റാലിക്ക് ശേഷം പാരിഷ് ഹാളിൽ ചേർന്ന സമാപന സംഗമത്തിൽ മേഖലാ ഡയറക്ടർ ഫാ. ആന്റണി തോണക്കര സന്ദേശം നൽകി. ശാഖാ പ്രസിഡണ്ട് ചാൾസ് കാരക്കാട്ട് നന്ദി അറിയിച്ചു. തുടർന്ന് സിഎംഎൽ സ്ഥാപക നേതാവ് കുഞ്ഞേട്ടന്റെ കബറിടത്തിൽ പ്രാർത്ഥന നടത്തി.
പരിപാടികൾക്ക് മേഖലാ സെക്രട്ടറി ബെനിസൺ മണ്ണാറാത്ത്, മേഖല വൈസ് ഡയറക്ടർ സി. നൈസി ഡിഎസ് റ്റി, ശാഖ വൈസ് ഡയറക്ടർ സി. ഡോണ എഫ് സി സി, ജോയിൻറ് സെക്രട്ടറി മിന്ന ഈറ്റത്തോട്ട്, മാർട്ടിൻ കണിപറമ്പിൽ, ജോണി മുണ്ടമറ്റം, സിബി കണിയാംപടി, ആൻമരിയ നരിതൂക്കിൽ, ഫ്രാൻസിസ് പറയംകുഴിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.






