ഈരാറ്റുപേട്ട കോർട്ട് കോംപ്ലക്സിൽ പോക്സോ കോടതി പ്രവർത്തനമാരംഭിച്ചു . കോടതിയുടെ ഉൽഘാടനം ജില്ലാ ജഡ്ജി ജയകൃഷ്ണൻ ജി പി നിർവ്വഹിച്ചു.
ഈരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേട്ട് കൃഷ്ണപ്രഭൻ ആർ, ബാർ അസോസിയേഷൻ പ്രസിഡന്റ് ജോമി സെബാസ്റ്റ്യൻ തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. കോട്ടയം ജില്ലയിൽ ചങ്ങനാശേരിയിൽ മാത്രമായിരുന്നു പോക്സോ കോടതി ഉണ്ടായിരുന്നത്.
നിലവിൽ ചങ്ങനാശ്ശേരി പോക്സോ കോടതി ജഡ്ജിക്കാണ് ഈരാറ്റുപേട്ട പോക്സോ കോടതിയുടെ അധിക ചുമതല നൽകിയിരിക്കുന്നത് രണ്ടാഴ്ച്ചക്കുള്ളിൽ ഈരാറ്റുപേട്ട പോക്സോ കോടതിക്കായി പുതിയ ജഡ്ജിയേയും പബ്ളിക്ക് പ്രോസിക്യൂട്ടറേയും നിയമിച്ചേക്കും.






