Hot Posts

6/recent/ticker-posts

ശിശുദിനാഘോഷം വർണാഭമാക്കി ചെമ്മലമറ്റം സെന്റ് അൽഫോൻസാ ഇം​ഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ



ചെമ്മലമറ്റം സെന്റ് അൽഫോൻസാ ഇം​ഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ശിശുദിന റാലി പിടിഎ പ്രസിഡന്റ്  എബി മുകളേൽ ഫ്ലാ​ഗ് ഓഫ് ചെയ്തു.


തിടനാട് പൊലീസ് സ്റ്റേഷൻ എസ്ഐ രാജേഷ് ടി ജി ശിശുദിന സന്ദേശം നല്കി. ​ജവഹർലാൽ നെഹ്റുവിന്റെ വേഷവിതാനങ്ങളോടെയാണ് കുട്ടികൾ റാലിയിൽ അണിനിരന്നത്. 


ചെമ്മലമറ്റത്തെ വ്യാപാരികൾ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. പരിപാടിയോ​ടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.



Reactions