പിടികൂടിയത് പുതുവത്സര ആഘോഷങ്ങള്‍ക്കായി എത്തിച്ച മയക്കുമരുന്ന്
ഈരാറ്റുപേട്ടയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കുളത്തുക്കടവ് സ്വദേശി അനോണി(19)നെയാണ് വെട്ടിപ്പറമ്പ് ഭാഗത്തുനിന്ന് എക്‌സൈസ് അറസ്റ്റ് ചെയ്തത്.
ഇയാളില്‍നിന്ന് ആറുഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. മൊബൈല്‍ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുതുവത്സര ആഘോഷങ്ങള്‍ക്കായി എത്തിച്ച മയക്കുമരുന്നാണ് പിടികൂടിയതെന്ന് എക്‌സൈസ് പറഞ്ഞു.






