കടലിനടിയിലെ വിസ്മയ ചെപ്പുകൾ, വിവിധ തരത്തിലുള്ള അഗ്നി പർവത മാതൃകകൾ, എഞ്ചിനീയറിംഗ് മികവ് തെളിയിക്കുന്ന വാഹന മാതൃക, കണക്കിലെ മാജിക് അങ്ങനെ പറഞ്ഞാൽ പെട്ടന്ന് തീരാത്തത്ര കൗതുകങ്ങൾ പൈക ജ്യോതി പബ്ലിക് സ്കൂളിൽ നടന്ന മേളയുടെ ഭാഗമായി.
ശരിക്കും പുതുതലമുറയുടെ വ്യത്യസ്ത മേഖലകളിലുള്ള കഴിവുകൾ വിളിച്ചറിയിച്ച മേള. വർണ ശബളമായ ബാന്റ് മേളത്തിന്റെ അകമ്പടിയിൽ വർണാഭമായാണ് മേളയുടെ തിരശീല ഉയർന്നത്.
റിസെറോ 2022 എന്ന പേരിലാണ് വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി പ്രദർശനം ഉദ്ഘാടനം ചെയ്തു.
ഇന്ന് ആരംഭിച്ച മേള നാളെയും തുടരും. ചലെഞ്ചിംഗ് കെമിസ്ട്രി, സ്മാർട്ട് ഇലക്ട്രോണിക്സ്, കോസ്മിക് പനോരമ, മാത്സ് വേൾഡ് എന്നിങ്ങനെ പല വിഭാഗങ്ങളിലായി വിദ്യാത്ഥികൾ തയ്യാറാക്കിയതും ശേഖരിച്ചതുമായ നിരവധി കാര്യങ്ങൾ മേളയുടെ ഭാഗമായി.
ശരീരഭാരം അറിയുന്നതിനും ബ്ലഡ് ഗ്രൂപ്പ് അറിയുന്നതിനുമുള്ള സൗകര്യങ്ങളും മേളയിൽ ഒരുക്കിയിരുന്നു.വിവിധ സ്കൂളുകളിൽ നിന്നുള്ള 100 കണക്കിന് വിദ്യാർത്ഥികൽ മേളയിൽ പങ്കെടുത്തു.ഓരോ വിഭാഗത്തിലും പ്രദർശനം ഒരുക്കിയവർ അവയെ സംബന്ധിച്ച് വിവരങ്ങളും നല്കി.








