ശബരിമല തീർത്ഥാടകർക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ പാലാ കടപ്പാട്ടൂർ ഇടത്താവളത്തിൽ തീർത്ഥാടക മഹോത്സവത്തിന്റെയും അന്നദാന പദ്ധതിയുടെയും ഉദ്ഘാടനം നവംബർ 14 തിങ്കളാഴ്ച നടക്കും. കോട്ടയം ജില്ലാ കലക്ടർ പി കെ ജയശ്രീ ഉദ്ഘാടന കർമ്മം നിർവഹിക്കും.
ശബരിമല ശാന്തി ബ്രഹ്മശ്രീ ജയരാജ് പോറ്റി,ഭാഗവത ആചാര്യൻ ബ്രഹ്മശ്രീ മധു നാരായണൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടന കർമം. വിശ്വമോഹനം എന്ന പേര് നൽകിയിരിക്കുന്ന ഈ തീർത്ഥാടന കാലയളവിൽ വ്രതശുദ്ധിയുടെ പവിത്രതയ്ക്ക് പ്രാധാന്യം നല്കുകയാണ് ദേവസ്വത്തിന്റെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി ദീർഘദൂര യാത്രികരായ അയ്യപ്പഭക്തർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സൗജന്യമായാണ് നല്കുന്നത്. കൂടാതെ
ആരോഗ്യകരമായ ഭക്ഷണം നല്കുക എന്ന ഉദ്ദേശത്തോടെ തത്വമസി എന്ന അന്നദാന പദ്ധതിയിലൂടെ തീർത്ഥാടനകാലയലവിൽ രാവിലെ 9 മണി മുതലും വൈകുന്നേരം 7 മണി മുതലും ഭക്തജനപങ്കാളിത്തത്തോടെ അന്നദാനം നല്കുന്നതിനുള്ള ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.







