Hot Posts

6/recent/ticker-posts

ഫുട്ബോൾ ആവേശം കൊല്ലപ്പള്ളിയിലും കടനാട്ടിലും


അങ്ങ് ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫൂട്ബോളിന്റെ ആവേശവും അലയടികളും നമ്മുടെ നാടിന്റെ മുക്കിലും മൂലയിലും വരെ എത്തിക്കഴിഞ്ഞു. 


ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് 5 ദിവസം മാത്രം ശേഷിക്കേ ലോകം മുഴുവൻ ആവേശത്തിലാണ്. കട്ട് ഔട്ട് യുദ്ധങ്ങളും ഇഷ്ട ടീമുകളുടെ നിറങ്ങൾ പ്രിയപ്പെട്ട ഇടങ്ങൾക്ക് നല്കിയുമൊക്കെ മനം ഖത്തറിലെ ഫുട്ബോൾ മൈതാനിയിൽ എത്തിച്ചിരിക്കുകയാണ് ഓരോ ആരാധകരും. 




ഇപ്പോൾ ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ചു കടനാട്ടിലും ഫുട്ബോൾ ജ്വരം. ഇതിൻ്റെ ഭാഗമായി ലോകകപ്പിൻ്റെ കൂറ്റൻ മാതൃക കൊല്ലപ്പള്ളി ടൗണിൽ പ്രദർശിപ്പിച്ചു.
 

നാലടി ഉയരമുള്ള ലോകകപ്പ് മാതൃകയാണ് കൊല്ലപ്പള്ളി ടൗണിൽ എത്തിച്ചത് . രാവിലെ കൊല്ലപ്പള്ളിയിൽ നടന്ന ചടങ്ങിൽ മാണി സി കാപ്പൻ സ്വർണ്ണ കപ്പിന്റെ കടനാട്‌ പ്രയാണം ഉദ്‌ഘാടനം ചെയ്തു.

ചടങ്ങിൽ ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് നിർമല ജിമ്മി, കേരള ബാങ്ക് മെമ്പർ ഫിലിപ് കുഴികുളം ,ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ജെയ്‌സൺ പുത്തൻകണ്ടം, കടനാട്‌ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ രാജു ,മത്തച്ചൻ ഉറുമ്പുകാട്ട്, തങ്കച്ചൻ വഞ്ചിക്കച്ചാലിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഏതായാലും കൂറ്റൻ ലോകകപ്പ് നാടിന്റെ ഫുട്ബോൾ ആവേശം  ഇരട്ടിയാക്കിയിരിക്കുകയാണ്.


Reactions