ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചുള്ള ഛായാചിത്ര പ്രയാണത്തിന് അരുവിത്തുറ മേഖലയിലെ കളത്തൂക്കടവ് ശാഖയിൽ ഉജ്ജ്വല സ്വീകരണം നല്കി.
ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനും ജൂബിലിയോട് അനുബന്ധിച്ച് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഛായ ചിത്ര പ്രയാണം 2022 നവംബർ 13 ന് പാലാ രൂപതയിൽ അരുവിത്തുറ മേഖലയിലെ കളത്തൂക്കടവ് ശാഖയിൽ പ്രവേശിച്ചു.
ഡയറക്ടർ ഫാ. തോമസ് ബ്രാഹ്മണവേലിൽ, പ്രസിഡൻറ് തോമസ് മടിയ്ക്കാങ്കൽ,ഹെഡ്മാസ്റ്റർ മനോജ് ചൊവ്വാറ്റു കുന്നേൽ
എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളോടൊപ്പം ശാഖയിലെ എല്ലാ അംഗങ്ങളുടെയും സാനിധ്യത്തിൽ ഛായ ചിത്രം ഏറ്റുവാങ്ങി.
കേരളത്തിലെ വിവിധ രൂപതകളിലൂടെ കടന്നുവന്ന ഛായ ചിത്രം മേഖലാസമിതികളുടെ ആഭിമുഖ്യത്തിൽ എല്ലാ ശാഖകളിലൂടെയും കടന്നുപോയതിനുശേഷം 2022 ഡിസംബർ 4 ഞായറാഴ്ച പ്ലാറ്റിനും ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളന വേദിയായ ഭരണങ്ങാനത് എത്തിച്ചേരും.
അരുവിത്തുറ മേഖലയിലെ ശാഖാപ്രയാണത്തിന് മേഖലാ പ്രസിഡണ്ട് ഷാജു കുന്നയ്ക്കാട്ട് ,സെക്രട്ടറി ബെന്നിസൺ മണ്ണാറാത്ത്,വൈസ് പ്രസിഡണ്ട് ദിവ്യ തട്ടാം പറമ്പിൽ,ജോണി മുണ്ടമറ്റം,മിന്നാ ഈറ്റത്തോട്ട് എന്നിവർ നേതൃത്വം നൽകി.






