കേരള റീടെയ്ൽ ഫുട് വെയർ അസോസിയേഷൻ പ്രഥമ ജില്ല സമ്മേളനം നവംബർ 13 ന് നടക്കും. പാലാ വ്യാപാരഭവനിൽ നടക്കുന്ന പരിപാടിയിൽ പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൽ സംഘടന ജില്ല പ്രസിഡന്റ് ബിജു ഐശ്വര്യ അധ്യക്ഷത വഹിക്കും. കോട്ടയം ജില്ല കമ്മിറ്റി എർപ്പെടുത്തിയ കാരുണ്യ പദ്ധതിയുടെ ഭാഗമായ ചികിത്സാ ധനസഹായ വിതരണം ജോസ് കെ മാണി എംപി നിർവഹിക്കും.
കെ ആർഎഫ് എ കുടുബാംഗങ്ങളിൽ നിന്നും ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ മാണി സി കാപ്പൻ എംഎൽഎ വിതരണം ചെയ്യും.പാലാ നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര, മുൻ എംപി വക്കച്ചൻ മററത്തിൽ, വാർഡ് മെമ്പർ ബിജി ജോജോ, സംഘടന സംസ്ഥാന പ്രസിഡന്റ് എംഎൻ മുജീബ് റഹ്മാൻ, സംസ്ഥാന ജനറൽ സെക്രട്ടറി റ്റി നൗഫൽ, മറ്റ് സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
ജില്ലാ പ്രസിഡന്റ് ബിജു ഐശ്വര്യ, ജനറൽ സെക്രട്ടറി സുജിത് രാമപുരം, ട്രഷറർ ഹമീദ് കൈതക്കുളം, വൈസ് പ്രസിഡന്റുമാരായ ഉണ്ണി സംഗീത, തോമസുകുട്ടി പുതുപ്പള്ളി , രാജേഷ് ജോർജ്, സുമേഷ് ഗാലക്സി, സെക്രട്ടറി രാജേഷ് പുന്നൻ, പാലാ മണ്ഡലം സെക്രട്ടറി രാജേഷ്, സാജിദ് തുടങ്ങിയവർ ഇത് സംബന്ധിച്ച വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.






