Hot Posts

6/recent/ticker-posts

ഗവര്‍ണറുടേത് യജമാന ഭക്തി: ജോസ് കെ മാണി



കോട്ടയം: രണ്ട് ദൃശ്യ മാധ്യമങ്ങളെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോകാന്‍ നിര്‍ദ്ദേശിച്ച ഗവര്‍ണറുടെ നടപടി സ്വന്തം രാഷ്ട്രീയ യജമാനന്മാരോടുള്ള ഭക്തിയാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.


മാധ്യമങ്ങളെ വിലക്കാന്‍ ഗവര്‍ണര്‍ കേരളത്തിന്റെ രാജാവല്ല. ജനാധിപത്യത്തിൻ്റെ കാവലാളാകേണ്ട ഭരണഘടന പദവിയിലിരുന്ന് മാധ്യമങ്ങളെ പുറത്താക്കുന്നത് എല്ലാ സീമകളും ലംഘിച്ച പ്രവർത്തിയാണ്.


കൈരളി, മീഡിയ വണ്‍ ചാനലുകളോട് സംസാരിക്കില്ലെന്നും ഇരു ചാനലിന്റെയും പ്രതിനിധികള്‍ ഇറങ്ങിപ്പോകണമെന്നും ഗവര്‍ണര്‍ പറഞ്ഞത് വ്യക്തമായ രാഷ്ട്രീയ ലക്ഷൃത്തോടെയാണ്. ഉന്നതമായ ഭരണഘടന പദവിയിലിരുന്ന് ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നത് ഉചിതമല്ലെന്നും ജോസ് കെ.മാണി പറഞ്ഞു.



Reactions