Hot Posts

6/recent/ticker-posts

കോട്ടയം റവന്യൂ ജില്ല കായികമേളയ്ക്കിടയിൽ കായികാധ്യാപകരുടെ പ്രതിഷേധം


കോട്ടയം റവന്യൂ ജില്ല കായികമേളയ്ക്കിടയിൽ പ്രതിഷേധവുമായി കായിക അധ്യാപകർ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്ലക്കാഡുകളുമായി കറുത്ത ബാഡ്ജ് ധരിച്ച് കായികാധ്യാപകർ മത്സരവേദിയിൽ എത്തുകയായിരുന്നു. 


ഹയർ സെക്കൻഡറി തസ്തിക അനുവദിച്ച് നിയമനവും പ്രമോഷനും നടപ്പിലാക്കുക, സ്പെഷ്യലിസ്റ്റ് തസ്തിക ഒഴിവാക്കി ജനറൽ അധ്യാപകരായി പരി​ഗണിക്കുക, തുല്യ ജോലിയ്ക്ക് തുല്യ വേതനം അനുവദിക്കുക, യുപി- ഹൈസ്കൂൾ കായിക അധ്യാപക തസ്തിക നിർണയ മാനദണ്ഡ‍ങ്ങൾ കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കായികാധ്യാപകർ ഉന്നയിച്ചത്. 


അതേസമയം മേളയിലെത്തിയ ജോസ് കെ മാണി എംപി സമരക്കാരെ സമീപിച്ച് കാര്യവിവരങ്ങൾ അന്വേഷിക്കുകയും പരിഹാരം കാണാമെന്ന് അറിയിക്കുകയും ചെയ്തു. ഇവരുടെ ആവശ്യങ്ങൾ ന്യായമാണെന്നും പെട്ടന്ന് തന്നെ സർക്കാരിന്റെ പരി​ഗണനയിലേയ്ക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Reactions