തിരുവനന്തപുരം: ആഫ്രിക്കൻ പന്നിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പന്നികളുടെയും പന്നിമാംസത്തിന്റെയും ഗതാഗതം സർക്കാർ തടഞ്ഞിട്ടുണ്ട്.
എന്നാൽ നിരോധനം ഏർപ്പെടുത്തിയിട്ടും അയൽ സംസ്ഥാനങ്ങളിൽ നിന്നും അസുഖം ബാധിച്ച പന്നികളുടെ വരവ് തുടരുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ കർശന നടപടികളുമായി മൃഗസംരക്ഷണ വകുപ്പ് രംഗത്തുവന്നു.
സംസ്ഥാനത്തിനകത്ത് പന്നികളെ ഗതാഗതം ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും. പന്നികൾക്ക് അസുഖം ബാധിച്ചിട്ടില്ല എന്ന് പ്രാദേശിക വെറ്ററിനറി സർജൻ നൽകിയ സർട്ടിഫിക്കറ്റ് വാഹനത്തിൽ നിർബന്ധമായും കരുതണം.






