എം. ഇ. എസ് കോളേജ് ഈരാറ്റുപേട്ടയും ലയൺസ് ക്ലബ്ബ് ഓഫ് മാഞ്ഞൂരും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.
ലയൺസ് ക്ലബ്സ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ പ്രഫ. എ എം റഷീദ് നിർവഹിച്ചു. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് എ എസ്.ഐ ബിനോയി തോമസ് ക്ലാസ് എടുത്തു.
ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു ആശംസ നേർന്നു .യോഗത്തിൽ എംഇഎസ് കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മുംതാസ് കബീർ സ്വാഗതവും ഫർഹാന നന്ദിയും പറഞ്ഞു.






