Hot Posts

6/recent/ticker-posts

പ്രതിസന്ധികൾ തരണം ചെയ്യാൻ കെ ആർ നാരായണൻ്റെ ജീവിതം മാതൃക: മാണി സി കാപ്പൻ


പാലാ: പതിറ്റാണ്ടുകൾക്കു മുമ്പ് കെ ആർ നാരായണൻ നടത്തിയ അതിജീവന പോരാട്ടങ്ങൾ മാതൃകയാക്കിയാൽ ഏതു പ്രതിസന്ധിയും തരണം ചെയ്യാൻ പുതുതലമുറകൾക്കു സാധിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. 

കെ ആർ നാരായണൻ്റെ ചരമവാർഷികത്തോടനുബന്ധിച്ച് കെ ആർ നാരായണൻ ഫൗണ്ടേഷൻ ഓർമ്മകളിലെ കെ ആർ നാരായണൻ എന്ന പേരിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത സാഹചര്യങ്ങൾക്കൊപ്പം പ്രതിസന്ധികളും അദ്ദേഹത്തെ വേട്ടയാടിയെങ്കിലും നിശ്ചയദാർഢ്യത്തോടെ ജീവിത യാഥാർത്ഥ്യത്തെ അദ്ദേഹം നേരിട്ടു. 



ഇന്നത്തെ തലമുറ പ്രതിസന്ധികളെ യാഥാർത്ഥ്യബോധത്തോടെ തരണം ചെയ്യാതെ ലഹരിയെയും ആത്മഹത്യയെയും ആശ്രയിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ ആർ നാരായണനെപ്പോലുള്ള മഹാന്മാരുടെ ജീവചരിത്രം പഠിച്ചാൽ പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ ഡോ സിന്ധുമോൾ ജേക്കബ്, സെക്രട്ടറി സാംജി പഴേപറമ്പിൽ, അഡ്വ സന്തോഷ് മണർകാട്, സാബു എബ്രാഹം, സിജിത അനിൽ, അനൂപ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു. കെ ആർ നാരായണനുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ച് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അനുസ്മരിച്ചു.


Reactions