Hot Posts

6/recent/ticker-posts

മിൽമ പാൽ വില ഡിസംബർ ഒന്നുമുതൽ വർധിച്ചേക്കും


തിരുവനന്തപുരം: മില്‍മ പാല്‍ വിലവര്‍ധന ഡിസംബര്‍ ഒന്നുമുതല്‍ ഉണ്ടാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. എത്രകൂട്ടണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ മില്‍മയ്ക്ക് നല്‍കിയിട്ടില്ല. ലിറ്ററിന് 8.57 രൂപയുടെ വര്‍ധനവ് ഉണ്ടാവില്ലെന്നും അവര്‍ പറഞ്ഞു.


വിലവര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്കാണുള്ളത്. അക്കാര്യത്തില്‍ അവര്‍ ഒരു ധാരണയില്‍ എത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും വലിയ ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിലാകും വിലവര്‍ധനവെന്നും അവര്‍ പറഞ്ഞു.




Reactions