Hot Posts

6/recent/ticker-posts

കോട്ടയം മെഡിക്കൽ കോളേജിൽ മോഷണം; പ്രതി അറസ്റ്റിൽ


ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ മോഷണം നടത്തിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം അയര്‍ക്കാട്ടുവയൽഭാഗത്ത് കിടങ്ങാപ്പറമ്പിൽ ഷിജിനാണ് (32) അറസ്റ്റിലായത്. 


വ്യാഴാഴ്ച വെളുപ്പിനു രണ്ടുമണിയോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ഭാര്യയുടെ സ്വർണാഭരണങ്ങളും പണവും അടങ്ങിയ ബാഗ് മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു.


ഗാന്ധിനഗർ പൊലീസ് ഉടൻ സ്ഥലത്തെത്തി മെഡിക്കൽ കോളജ് പരിസരത്തുനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഗാന്ധിനഗർ എസ്.ഐ വി. വിദ്യ, വി.എച്ച്. നസീർ, എ.എസ്.ഐ ഒ.ആർ. ബസന്ത്, സി.പി.ഒ ജോജി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഗാന്ധിനഗർ സ്റ്റേഷനിൽ രണ്ട് കേസ് നിലവിലുണ്ട്.



Reactions