Hot Posts

6/recent/ticker-posts

പാലായിലും പരിസരങ്ങളിലും ശക്തമായ മഴ

 പ്രതീകാത്മക ചിത്രം

പാലായിലും പരിസരങ്ങളിലും തുലാമഴ ഇന്നും ശക്തമായിരുന്നു. ഉച്ച കഴിഞ്ഞ് 2 മണിയോടെ ആകാശം മേഘാവൃതമാവുകയും തുടർന്ന് ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ മഴയെത്തുകയും ചെയ്തു. 


തുലാമഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 


കഴിഞ്ഞ ദിവസങ്ങളിലും മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴയും ഇടിയും മിന്നലും അനുഭവപ്പെട്ടിരുന്നു. തീക്കോയി പഞ്ചായത്തിലെ കട്ടൂപ്പാറയിൽ ഇന്നലെ ​ഗൃഹനാഥൻ ഇടിമിന്നലേറ്റ്  മരണപ്പെട്ടിരുന്നു. 


അതേസമയം ഇടിയും മിന്നലുമുള്ള മഴ കുറച്ച് ദിവസം കൂടി തുടരുമെന്നാണ് അറിയിപ്പ്. 


Reactions