Hot Posts

6/recent/ticker-posts

കക്കൂസ് മാലിന്യം തള്ളിയ പ്രതികൾ റിമാന്റിൽ


തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് ആനിയിളപ്പ് - വെട്ടിപ്പറമ്പ് ഭാഗത്തുള്ള വലരിത്തോട്ടിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ചവരെ ഈരാറ്റുപേട്ട ഫസ്റ്റ് ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്യാൻ വിധിച്ചു. 


ചേർത്തല സ്വദേശികളായ സനൽകുമാർ, ശ്യാംകുമാർ എന്നിവരെ ഈരാറ്റുപേട്ട എസ് എച്ച് ഒ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു . 



ഒക്ടോബർ 30, 31 തീയതികളിൽ രാത്രിയിലാണ് മാലിന്യം തോട്ടിൽ നിക്ഷേപിച്ചത്.  തീക്കോയി ഗ്രാമപഞ്ചായത്ത് ഈരാറ്റുപേട്ട പോലീസിന് പരാതി കൊടുക്കുകയും പ്രതികളെ കണ്ടെത്തുന്നതിന് സഹായകരമായ വിവരങ്ങൾ നൽകുകയും ചെയ്തിരുന്നു. ഈരാറ്റുപേട്ട നടയ്ക്കലുള്ള സ്വകാര്യ ലോഡ്ജിലെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് കക്കൂസ് മാലിന്യം കയറ്റിയത്.



Reactions