Hot Posts

6/recent/ticker-posts

പാലാ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 16 മുതൽ


പാലാ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 16,17,18 തീയതികളിൽ പാലാ മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.കലോത്സവത്തിന് മുന്നോടിയായുള്ള വിളംബര ഘോഷയാത്ര പാലാ എ. ഇ. ഒ.  കെ. വി ശ്രീകല ഫ്ലാഗോഫ് ചെയ്തു.


ജനറൽ കൺവീനർ ലിൻസി എം അഗസ്റ്റിൻ, ഹെഡ്മിസ്ട്രസ്സ് മേരികുട്ടി ജോസഫ്, സാജു മാന്തോട്ടം , സുനിൽ കുമാർ, പി. വി അനിൽ കുമാർ, ബെന്നി മത്യൂ, രാജൻ സെബാസ്റ്റ്യൻ, കെ ആർ സുനിൽ എന്നിവർ പ്രസംഗിച്ചു.


നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത വിളംബരജാഥ പാലാ ടൗൺ ചുറ്റി റിവർവ്യൂ റോഡ് വഴി സ്കൂൾ അങ്കണത്തിൽ സമാപിച്ചു. കെ.ജി അനിൽകുമാർ, കെ ശ്രീകല, പി. എൻ വിഷ്ണു, അനിൽ സെബാസ്റ്റ്യൻ, ആൻ്റണി രാജു, എൻ രവി, ബോബി തെരേസ, ദീപാ സെബാസ്റ്റ്യൻ, നിഷ സെബാസ്റ്റ്യൻ, റീന മോൾ എബ്രഹാം, അശ്വതി, വേണു തുടങ്ങിയവർ നേതൃത്വം നല്കി.


ബുധനാഴ്ച ഉച്ചകഴിഞ്ഞ്  3 മണിക്ക് മാണി സി കാപ്പൻ എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്യൂം. പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തോമസ് ചാഴിക്കാടൻ എം. പി മുഖ്യാഥിതി ആയിരിക്കും. 


പാലാ മുൻസിപ്പൽ ടൗൺ ഹാൾ, ളാലംപള്ളി പാരീഷ് ഹാൾ , ഗവ. സ്കൂൾ ഓഡിറ്റോറിയം എന്നീ വേദികളിലായി നടക്കുന്ന കലോത്സവത്തിൽ 62 സ്കൂളുകളിൽനിന്നായി മൂവായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.18 നു നടക്കുന്ന സമാപന സമ്മേളനം ജോസ് കെ മാണി എം. പി ഉദ്ഘാടനം ചെയ്യും.

Reactions