Hot Posts

6/recent/ticker-posts

പാലായിൽ സൗജന്യ കുളമ്പ് രോഗനിർമാർജ്ജന പദ്ധതിയുടെ ഉദ്ഘാടനം നടന്നു


പാലാ നഗരസഭാ പരിധിയിൽ വരുന്ന  കന്നുകാലികൾക്കുള്ള സൗജന്യ കുളമ്പ് രോഗനിർമാർജ്ജന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം  നഗരസഭാ ചെയർമാൻ  ആന്റോ ജോസ് പടിഞ്ഞാറെക്കര നിർവഹിച്ചു. 


നഗരസഭയിലെ എല്ലാ ക്ഷീരകർഷകരും  ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ ചെയർമാനും, സീനിയർ വെറ്ററിനറി സർജനും അറിയിച്ചു. നവീകരിച്ച ആശുപത്രി ലബോറട്ടറിയുടെ ഉദ്ഘാടനവും ചെയർമാൻ നിർവഹിച്ചു.


കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് വീടുകൾ സന്ദർശിച്ച് നാലുമാസത്തിനു മുകളിലുള്ള പശു എരുമ വർഗ്ഗത്തിൽ പെട്ട ഉരുക്കളെ സൗജന്യ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കും. ഏഴുമാസത്തിന് മുകളിൽ ചെനയുള്ള പശുക്കളെയും എരുമകളെയും ഒഴിവാക്കും.


നവീകരിച്ച ക്ലിനിക്കൽ ലാബിന്റെ പ്രവർത്തനത്തെപ്പറ്റി  സീനിയർ വെറ്റിനറി സർജൻ ഡോക്ടർ സാജൻ മോൻ കെ ആന്റണി, വെറ്ററിനറി സർജൻ ഡോക്ടർ രേവതി ടി.ആർ എന്നിവർ വിശദീകരിച്ചു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീജ. ബി, ഹെൽപ്പർ മഞ്ജു കെ എന്നിവരാണ് കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിനായി വീടുകൾ സന്ദർശിക്കുന്നത്. 


പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് നഗരസഭ വക വെറ്റിനറി ഹോസ്പിറ്റലുമായി ബന്ധപ്പെടുക. ഔപചാരിക ഉദ്ഘാടന ചടങ്ങിൽ  നഗരസഭ  കൗൺസിലർമാരായ,തോമസ് പീറ്റർ ഷാജു വി തുരുത്തൻ,  ബിജി ജോജോ, ആനി ബിജോയ്, എന്നിവരും  ആശുപത്രി ജീവനക്കാരും പങ്കെടുത്തു.

Reactions