Hot Posts

6/recent/ticker-posts

കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മത്സരങ്ങൾ 7 മുതൽ


19-ാമത് കോട്ടയം റവന്യൂ ജില്ലാ സ്കൂൾ അത് ലറ്റിക് മത്സരങ്ങൾ നവംബർ 7, 8, 9 തീയതികളിൽ പാലാ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ നടക്കും.
98 ഇനങ്ങളിലാണ് മത്സരം നടത്തുന്നത്. 


കോട്ടയം റവന്യു ജില്ലയിലെ 13 സബ് ജില്ലകളിൽ നിന്നും 1, 2 സ്ഥാനം നേടിയ 2000 ൽ പരം കുട്ടികൾ  മത്സരത്തിൽ പങ്കെടുക്കും. മത്സരങ്ങളുടെ നടത്തിപ്പിന് വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു. 


14  തിങ്കളാഴ്ച രാവിലെ 8 മണിക്ക്  കോട്ടയം പൊതുവിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ പതാക ഉയർത്തും. സീനിയർ വിഭാഗം പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും 5 കിലോമീറ്റർ നടത്ത മത്സരങ്ങളോടുകൂടിയാണ് കായികമേള ആരംഭിക്കുന്നത്. 


കായികമേളയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് ജോസ് കെ മാണി എം പി നിർവഹിക്കും. 9 ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എംപി സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാനങ്ങൾ വിതരണം ചെയ്യും. 


കോട്ടയം പൊതുവിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, സ്പോർട്സ് കൗൺസിൽ ജില്ലാ സെക്രട്ടറി ജോർജ് തോമസ്, സ്പോർട്സ് കോ ഓർഡിനേറ്റർ ബിജു ആന്റണി, പബ്ലിസിറ്റി കൺവീനർ രാജേഷ് എൻ വൈ, തോമസ് മാത്യു, ജോബി വർഗീസ്, ബോബൻ ഫ്രാൻസിസ് , സോജൻ പീറ്റർ എന്നിവർ കാര്യപരിപാടികൾ വിശദീകരിച്ചു.

Reactions