കാഞ്ഞിരപ്പള്ളി : കൂവപ്പള്ളിയിലും കൂട്ടിക്കലിലും പുതിയ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണം പൂർത്തിയായി. 44 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഓഫീസുകൾ നിർമിച്ചത്.
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ നിർമ്മിതി കേന്ദ്രമാണ് നിർമാണം നടത്തിയത്. കൂവപ്പള്ളി വില്ലേജ് ഓഫീസ് കെട്ടിടം 1450 ചതുശ്രയടിയും കൂട്ടിക്കൽ വില്ലേജ് ഓഫീസ് 1430 ചതുശ്രയടി വിസ്തീർണ്ണമുള്ളതുമാണ്.
പുതിയ വില്ലേജ് ഓഫീസ് കെട്ടിടങ്ങളിൽ മീറ്റിംങ് റൂം, റിക്കാർഡുകളും റിപ്പോർട്ടുകളും സൂക്ഷിക്കുന്ന സ്റ്റോർ റൂം , വില്ലേജ് ഓഫീസറുടെ മുറി, ഫ്രണ്ട് ഓഫീസ്, സന്ദർശകരുടെ വിശ്രമമുറി,ജീവനക്കാർക്കുള്ള ടോയ്‌ലറ്റുകൾ, വില്ലേജ് ഓഫീസിൽ എത്തുന്നവർക്കുള്ള ടോയ്‌ലറ്റുകൾ എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്.






