കോട്ടയം : തിരുനക്കര ക്ഷേത്രമൈതാനത്തുനിന്ന് ശബരിമല തീർഥാടകർക്കുവേണ്ടി കെ.എസ്.ആർ.ടി.സി പമ്പ, സ്പെഷ്യൽ ബസ് സർവീസ് തുടങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ ഡി.ടി.ഒ.ഷാജി, ജനറൽ കൺട്രോളിങ് ഇൻെസ്പക്ടർ വിനോദ് കുമാർ, തിരുനക്കര ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.ആർ.മീര, ഉപദേശകസമിതി വൈസ് പ്രസിഡൻറ് പ്രദീപ് മന്നക്കുന്നം തുടങ്ങിയവർ പങ്കെടുത്തു. എല്ലാ ദിവസവും രാത്രി ഒൻപതിനാണ് സർവീസ്.
സീറ്റുകൾ ബുക്ക് ചെയ്യാൻ ക്ഷേത്രോപദേശക സമിതിയുമായി, 9745050135, 9447208587 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണന്ന് പ്രസിഡൻറ് ടി.സി.ഗണേഷ് അറിയിച്ചു.






