പാലാ പൊൻകുന്നം റോഡിൽ കുറ്റില്ലത്ത് ശബരിമലയ്ക്ക് പോയ ബസും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. രാവിലെ 5.30 ഓടു കൂടിയാണ് അപകടം സംഭവിച്ചത്.
തമിഴ്നാട് കോയമ്പത്തൂരിൽ നിന്നും ശബരിമലയ്ക്ക് പോയ ബസും എരുമേലിയിൽ നിന്നും ജനറേറ്റർ സിസ്റ്റവുമായി കുറവിലങ്ങാടിന് പോയ മിനിലോറിയുമാണ് അപകടത്തിൽപെട്ടത്.






