Hot Posts

6/recent/ticker-posts

ഇടപ്പാടിയിൽ കാറിന് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് അപകടം


പാലാ ഇടപ്പാടിയിൽ കാറിന് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച്  അപകടം. സിഗ്നൽ നൽകാതെ മുന്നോട്ടു എടുത്ത കാർ പെട്ടെന്ന് നിർത്തിയപ്പോൾ ഈരാറ്റുപേട്ടയിൽ നിന്നും പാലായിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ കാറിന്റെ പിറകിൽ ഇടിക്കുകയായിരുന്നു.


കാറിലിടിച്ച് ഓട്ടോറിക്ഷ റോഡിൽ മറിയുകയും ഓട്ടോറിക്ഷ യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. നിസ്സാര പരിക്കുകളാണ് ഉണ്ടായത്. 


ഉടനെ നാട്ടുകാർ എത്തി ഓട്ടോറിക്ഷ നിവർക്കുകയായിരുന്നു. വൈകുന്നേരം ആറരയോട് കൂടിയായിരുന്നു സംഭവം



Reactions