Hot Posts

6/recent/ticker-posts

വിജിലൻസ് അന്വേഷണം നടത്തണം: അഡ്വ.ഷോൺ ജോർജ്


കോട്ടയം ജില്ലാ പഞ്ചായത്തിനെതിരെ ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങളെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. 


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്ന് നടത്തിയ  പ്രസ്താവന അനുസരിച്ച് ഇപ്പോൾ ഓഡിറ്റ് ഒബ്ജെക്ഷൻ ഉണ്ടായിട്ടുള്ളത് കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ നടപടികളെ സംബന്ധിച്ചാണ്. ആ കാലത്ത് ജില്ലാ പഞ്ചായത്ത് ഭരിച്ചിരുന്നവർ ഇതിന് ഉത്തരം പറയാൻ ബാധ്യസ്ഥരാണ്. 


ആരോപണങ്ങൾ ഉണ്ടായിട്ടുള്ള പല കേസുകളിലും ഗുരുതരമായ ഭരണവീഴ്ചയും,കർത്തവ്യ നിർവ്വഹണത്തിലുള്ള  അലംഭാവവും  പ്രകടമായി കാണാം. 2019 - 2020 സാമ്പത്തിക വർഷം കേരളത്തിലെ ജില്ലാ പഞ്ചായത്തുകളിലെ പദ്ധതി നിർവ്വഹണത്തിൽ കോട്ടയം ജില്ലയ്ക്ക് പതിനാലാമതാണ് സ്‌ഥാനം. ഈ കാലഘട്ടത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ  ആയിരുന്നു ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്. 


ഇത്രയേറെ ലാഘവത്തോടെ ഭരണം നടത്തിയവർക്കെതിരെ തക്കതായ നടപടി ഉണ്ടാകണമെന്നും അഡ്വ.ഷോൺ ജോർജ് ആവശ്യപ്പെട്ടു.


Reactions